നല്ല ഒരു നാളെക്കായി നമുക്ക് കൈ കോർക്കാം
നല്ല ഒരു നാളെക്കായി നമുക്ക് കൈ കോർക്കാം
വേണം എയിംസ് കാസറഗോഡിന്. MBK യുടെ ഐക്യദാര്ട്യം.
ലോകസഭാ MBK ജനകീയ മാനിഫെസ്റ്റോ പ്രകാശനം, മാനിഫെസ്റ്റോയുമായി, UDF , LDF , NDA സ്ഥാനാർത്ഥികളെ കണ്ടപ്പോൾ.
പുതിയ എംപിക്ക് പൂച്ചെണ്ടും, കൂടെ കാസറഗോഡ് ലോകസഭാ MBK മാനിഫെസ്റ്റോയും.
കാസറഗോഡ് മെഡിക്കൽ കോളേജ്, ആറാം, തറക്കൽ വാർഷിക ക്യാമ്പയിൻ
അതിഥി ദേവോ ഭവ - പൊടി വില്ലനായപ്പോൾ
അതിഥി ദേവോ ഭവ, കലോത്സവം കൊടിയിറങ്ങി - യാത്ര അയപ്പ്.
സഞ്ചരിക്കുന്ന മണ്ണ് പരിശോധ ബസ്
കാസറഗോഡ് ജില്ലയിലെ പൊതുവായ ജനകീയ വിഷയങ്ങൾ , സർക്കാർ പദ്ധതികളുടെ അനാസ്ഥ, വകുപ്പുകളുടെ കെടുകാര്യസ്ഥത, അഴിമതി വിഷയങ്ങൾ വിശദായ വിവരങ്ങൾ അടക്കം ഞങ്ങളെ അറിയിക്കാം.
Building No 670, Kovval Store, Kanhangad South P.O Kasaragod - 671315.
കേരള സൊസൈറ്റി ആക്ട് പ്രകാരം കാസർഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടന ആണ് MBK (മൂവ്മെന്റ് ഫോർ ബെറ്റർ കേരള ) . മാറി മാറി വരുന്ന സര്ക്കാറുകളുടെ കാസറഗോഡിനോടുള്ള പൊതുവായ അവഗണനയ്ക്കെതിരെയും, അഴിമതിക്കെതിരെയും,പൊതുജനങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും ലഭിക്കേണ്ട അവരുടെ അവകാശങ്ങളെയും,സേവനങ്ങളെയും, ആനുകൂല്യങ്ങളെയും പറ്റി ബോധവാന്മാരാക്കുക, അത
കേരള സൊസൈറ്റി ആക്ട് പ്രകാരം കാസർഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടന ആണ് MBK (മൂവ്മെന്റ് ഫോർ ബെറ്റർ കേരള ) . മാറി മാറി വരുന്ന സര്ക്കാറുകളുടെ കാസറഗോഡിനോടുള്ള പൊതുവായ അവഗണനയ്ക്കെതിരെയും, അഴിമതിക്കെതിരെയും,പൊതുജനങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും ലഭിക്കേണ്ട അവരുടെ അവകാശങ്ങളെയും,സേവനങ്ങളെയും, ആനുകൂല്യങ്ങളെയും പറ്റി ബോധവാന്മാരാക്കുക, അതുപോലെ പറ്റാവുന്ന ജനകീയ വിഷയങ്ങളിൽ അതാതു പ്രദേശത്തു നിന്നും മുന്നോട്ടു വരുന്ന ആൾക്കാരുമായി ചേർന്ന് നേരിട്ട് ഇടപെട്ടു പ്രവർത്തിക്കുക,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജില്ലയിൽ വളർന്നു വരുന്ന ഒരു ജനകീയ കൂട്ടായ്മ ആണ് MBK. കാസറഗോഡ് ജില്ലയുടെ പൊതുവായ വിഷയങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തുക എന്ന ഉദ്ദേശത്തിൽ പ്രതികരണ ശേഷിയുള്ള പൊതുജനങ്ങൾ ഉയർന്നു വരണം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടന നിലവിൽ ഉദുമ,കാഞ്ഞങ്ങാട്,കാസറഗോഡ്,തൃക്കരിപ്പൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. പ്രാദേശികമായ അംഗങ്ങളുടെ കൂടുതൽ കടന്നു വരവുകൾ ഉണ്ടായാൽ, മഞ്ചേശ്വരം മണ്ഡലത്തിലും വരും കാലത്ത് സജീവമാകുമെന്നുഉള്ള പ്രതീക്ഷയുമുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥ പൂർണമായി അംഗീകരിച്ചു അതിൽ അഭിമാനംകൊണ്ടു തന്നെയാണ് നമ്മുടെ ഓരോ പ്രവർത്തനങ്ങളും. ജാതി, മത,രാഷ്ട്രീയ, സാമുദായിക ചിന്തകൾക്കതീതമായി, പ്രതികരണ ശേഷിയുള്ള നാടിനു വേണ്ടി, ഒരുമയോടെ നിൽക്കുന്ന പൊതുജന കൂട്ടായ്മ ഉയർന്നു വന്നാൽ മാത്രമേ നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയ മാറ്റം സാധ്യമാവുകയുള്ളൂ.പേരിനു വെറുതെ കുറെ ആൾക്കാരെ കൂട്ടിയിട്ടു കാര്യമില്ല, മറ്റു പ്രത്യയശാസ്ത്രങ്ങൾക്കതീതമായി, 'നാടിൻറെ കാര്യത്തിൽ കൂടെ ഒരുമിച്ചു നിന്നും സഹകരിച്ചു പ്രവർത്തിക്കും എന്നുറപ്പുള്ളവർ മാത്രം അംഗങ്ങളാവുക.
നാടിൻറെ കാര്യം പറയുമ്പോൾ തീർച്ചയായും, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയം കടന്നു വരാം.അത് വിഷയാടിസ്ഥാനത്തിൽ ആയിരിക്കും. പക്ഷേ അത് ഒരു പാർട്ടിയെയും അന്ധമായി,അനുകൂലിക്കാനോ, എതിർക്കാനോ ആകരുത്. നമ്മുടെ നാടുമായി ബന്ധപെട്ട, നാടിനു വേണ്ട നല്ല കാര്യം ആര് ചെയ്താലും, നാം അഭിനന്ദിക്കണം. MBK പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയം ആവാം. പക്ഷേ അത് അടിമത്തം ആകരുത്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് നമ്മുടെ സംഘടന, നമ്മുടെ പാർട്ടി എന്നുള്ള വികാരങ്ങൾ മാറ്റിവയ്ക്കേണ്ടതാണ്. ആത്യന്തികമായി നാടിനോടും, രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടമ നിർവഹിക്കുമ്പോഴാണ് നാം യഥാർത്ഥ പൗരന്മാർ ആകുന്നത്. MBK ഇടപടുന്ന, പ്രതിഷേധിക്കുന്ന വിഷയങ്ങളിൽ ഒരിക്കലും ഇന്നു കണ്ടു വരുന്ന, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരു പ്രവർത്തനവും ഉണ്ടാവുകയില്ല. തീർത്തും വ്യത്യസ്തമായ ഒരു നിമിഷം പോലും ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത നിയമത്തെ ബഹുമാനിച്ച് മാത്രമേ നാം ഇടപെടുകയുള്ളു.
രാഷ്ട്രത്തെ സംബന്ധിക്കുന്ന'എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം. പക്ഷേ വിപുലമായ അർത്ഥത്തിൽ പൊതുജനം ഒരു കൂട്ടമായി അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പക്രിയയാണ് രാഷ്ട്രീയം. ചരിത്രം രേഖപ്പെടുത്തുന്നതും വിവരിക്കുന്നതും രാഷ്ട്രത്തെ സേവിക്കുക, ജാതി മത രാഷ്ട്രീയചിന്തകൾക്കതീതമായി നിസ്വാർത്ഥ പൊതുജന സേവകർ ആകുക എന്നാണ്. ഭാരതീയ
രാഷ്ട്രത്തെ സംബന്ധിക്കുന്ന'എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം. പക്ഷേ വിപുലമായ അർത്ഥത്തിൽ പൊതുജനം ഒരു കൂട്ടമായി അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പക്രിയയാണ് രാഷ്ട്രീയം. ചരിത്രം രേഖപ്പെടുത്തുന്നതും വിവരിക്കുന്നതും രാഷ്ട്രത്തെ സേവിക്കുക, ജാതി മത രാഷ്ട്രീയചിന്തകൾക്കതീതമായി നിസ്വാർത്ഥ പൊതുജന സേവകർ ആകുക എന്നാണ്. ഭാരതീയ ചരിത്രത്തിൽ രാഷ്ട്രീയം എന്ന കർമ്മത്തിന് രക്തത്തിൽ ചാലിച്ച തൂലിക കൊണ്ട് ആലേഖനം ചെയ്ത ധാരാളം അദ്ധ്യായങ്ങൾ നമ്മൾക്ക് വീക്ഷിക്കാൻ സാധിക്കും പക്ഷേ ഈ സത്യങ്ങൾ കാണാൻ ഈ കാലഘട്ടത്തിലെ തിമിരം ബാധിച്ച നേത്രങ്ങൾക്ക് ആകുന്നില്ല എന്ന് മാത്രം. അത് വ്യക്തി സംഘടനാ താല്പര്യങ്ങൾക്കപ്പുറം രാഷ്ട്രത്തെ സേവിക്കണം എന്ന മനസ്സും കണ്ണുകളും ഉള്ളവർക്കെ സാധിക്കു. എല്ലാവരും അങ്ങനെ ആണോ എന്ന് ചോദിച്ചാൽ അല്ല. എന്നാൽ ഭൂരിപക്ഷം അങ്ങനെ ആകുമ്പോൾ, ന്യൂനപക്ഷത്തിന് പ്രസക്തി ഇല്ലാതെ ആകും. രാഷ്ട്രീയം എന്ന സത്യത്തെ പാർട്ടിക്കതീതമായി ഒന്ന് മനസിലാക്കാൻ ശ്രമിക്കുക. രാഷ്ട്രീയ സേവനം ഓരോ സാമൂഹിക പ്രതിബദ്ധത ഉള്ള മനുഷ്യന് അനിവാര്യമാണ്. ഭരണപക്ഷത്തുള്ള പാർട്ടിയുടെ അണികൾ അകത്തു നിന്ന് തെറ്റ് ചൂണ്ടികാണിക്കുന്നില്ല എങ്കിൽ, പ്രതിപക്ഷം അവരുടെ കർമ്മം ചെയ്യുന്നില്ലെങ്കിൽ പൊതുജനം പ്രതികരിക്കണം., ഇടപെടണം, തെറ്റിനെതിരെ ശബ്ദിക്കണം. അല്ലാതെ മറ്റുള്ളവർ എന്തുവിചാരിക്കും, അവർ ശ്രത്രുക്കൾ ആകുമോ എന്ന് ആകൃതി എല്ലാത്തിൽ നിന്നും മാറി നിന്നാൽ, എല്ലാത്തിലും മൗനം പാലിച്ചാൽ അത് ഭാവിയിൽ നമ്മുക്കോ, നമ്മുടെ വരും തലമുറകൾക്കോ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ജനാധിപത്യത്തിൽ എതിർ ശബ്ദങ്ങൾ ഉണ്ടാകും, അവിടെ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. എതിർ ശബ്ദങ്ങൾ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ആശയപരമായി നേരിടുക, വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുക.. അല്ലാതെ അടിച്ചമർത്തി, ശത്രുവായി കരുതി ഒറ്റപ്പെടുത്തി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു താൽക്കാലിക ഗുണം ഉണ്ടെന്നു തോന്നിയേക്കാം, എന്നാൽ അത്തരം പ്രസ്ഥാനങ്ങൾക്കു അധികം ആയുസു കാണില്ല, മൂല്യച്യുതി വന്നു പയ്യെ ഇല്ലാതെ ആകും. ഇനി നമുക്ക് വേണ്ടത്, വിവേകമുള്ള രാഷ്ട്രീയം ആണ്, പൌരബോധമുള്ള രാഷ്ട്രീയം ആണ്.. !! കഴിവും സംശുദ്ധിയും ഉള്ള രാഷ്ട്രീയക്കാര് ആണ്, സുതാര്യമായ രാഷ്ട്രീയം ആണ്. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജാതി മത രാഷ്ട്രീയത്തിനതീതമായി നിസ്വാർത്ഥ സേവനം ചെയ്യാൻ പറ്റുന്ന പൊതുജന സേവകരും . ഇന്നല്ലെങ്കിൽ നാളെ അത് വരും. പ്രതികരണ ശേഷിയുള്ള ഒരു യുവതലമുറ ഉയർന്നു വരും, കുറച്ചു സമയം എടുക്കും എന്ന് മാത്രം. ഓരോരുത്തർക്കും സ്വയം തിരുത്താനുള്ള അവസരം ആണ് ഇപ്പോൾ ഉള്ള വരും കാലഘട്ടം. സ്വയം നന്നായില്ലെങ്കിൽ, കാല ചക്രത്തിന്റെ ഒഴുക്കിൽ ഇല്ലാതെ ആയി പോകും.
ഈ കൂട്ടായ്മയുടെ ഭാഗമാകാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന വാട്സപ്പ് ലിങ്കിൽ ചേർന്നു, പേര്, സ്ഥലം, മണ്ഡലം എന്നിവ വ്യക്തമാക്കുക. അദൃശ്യരായി ഇരിക്കുവാനും, പേരുകൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്തവർ ഗ്രൂപ്പിൽ തുടരുവാൻ അനുവദിക്കുന്നതല്ല. ഗ്രൂപ്പ് നിയമങ്ങൾ നിർബന്ധമായി പാലിക്കുകയും കാസർകോട് വികസനത്തിനുള്ള നിങ്ങൾക്കുള്ള കാഴ്ചപ്പാട് പങ്കുവഹിച്ചുകൊണ്ട് ച
ഈ കൂട്ടായ്മയുടെ ഭാഗമാകാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന വാട്സപ്പ് ലിങ്കിൽ ചേർന്നു, പേര്, സ്ഥലം, മണ്ഡലം എന്നിവ വ്യക്തമാക്കുക. അദൃശ്യരായി ഇരിക്കുവാനും, പേരുകൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്തവർ ഗ്രൂപ്പിൽ തുടരുവാൻ അനുവദിക്കുന്നതല്ല. ഗ്രൂപ്പ് നിയമങ്ങൾ നിർബന്ധമായി പാലിക്കുകയും കാസർകോട് വികസനത്തിനുള്ള നിങ്ങൾക്കുള്ള കാഴ്ചപ്പാട് പങ്കുവഹിച്ചുകൊണ്ട് ചർച്ചകളിൽ പങ്കെടുക്കുകയും വേണം. അതുപോലെ നിങ്ങൾ വെൽക്കം ഗ്രൂപ്പിൽ ചേർന്നു വിവരങ്ങൾ കൈമാറിയ ശേഷം വിശദമായ നിയമവലി അയച്ചു തരുന്നതാണ്. മെയിൻ ഗ്രൂപ്പിൽ ചേർത്തുകഴിഞ്ഞാൽ ഗ്രൂപ്പിന്റെ നിയമാവലികൾ കൃത്യമായി പാലിക്കുകയും വേണം.
https://chat.whatsapp.com/LlhyIUgypb70llm5j8yKGx
അതുപോലെ MBK യുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും https://www.facebook.com/mbkkasaragod/
ഫെയ്സ്ബുക്ക് പേജ് നിങ്ങൾ ലൈക് ചെയ്തശേഷം നാടുമായി ബന്ധമുള്ള നിങ്ങളുടെ ഫേസ്ബുക് കൂട്ടുകാരെ കൂടി പേജ് ലൈക്ക് ചെയ്യാൻ ആയി ക്ഷണിക്കുക.
നിങ്ങളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടുമാത്രമേ നമ്മൾക്കു ഒരുമിച്ചു മുന്നോട്ടു പോകാൻ പറ്റുകയുള്ളു.
നല്ല ഒരു നാളെക്കായി നമ്മുക്ക് കൈ കോർക്കാം.. നാം ഉണർന്നാൽ കാസറഗോഡും മാറും.
MBK അഡ്മിൻ ടീം
Building No 670, Kovval Store, Kanhangad South P.O Kasaragod - 671315
Copyright © 2020 Movement for Better Kerala - Kasaragod - All Rights Reserved.
Powered by GoDaddy Website Builder